രാമായണ പ്രശ്നോത്തരിയും രാമായണ പാരായണ മത്സരവും

എസ് വി ആർ എൻഎസ്എസ് കോളേജ് ഭാരതീയ ഭാഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി 16/8/ 2022ന് രാമായണ പ്രശ്നോത്തരിയും രാമായണ പാരായണ മത്സരവും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ ഭാരതീയ ഭാഷ വിഭാഗം മേധാവി ഡോ.ഭാനു ടി എൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ബി ഗോപകുമാർ കുട്ടികൾക്കായി രാമായണസന്ദേശം നൽകി. കോളേജിലെ എക്കണോമിക്സ് വിഭാഗം മേധാവിയും ഐ ക്യു എ സി കോർഡിനേറ്ററുമായ ഡോ. പ്രീതി കെ എൻ ആശംസകൾ അറിയിച്ചു. സംസ്കൃത വിഭാഗം അധ്യാപിക ശ്രീമതി രേഷ്മ കെ എൻ സ്വാഗതവും മലയാള വിഭാഗം അധ്യാപിക അഞ്ജുഷ ഭാസ്കർ നന്ദിയും പറഞ്ഞ പരിപാടിയിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. രാമായണ പ്രശ്നോത്തരിയിൽ കുമാരി ശ്രീലക്ഷ്മി സി ജി (III BSc Botany), ഗോപിക എസ് (II BSc Botany), ദേവു അജികുമാർ (II BSc Maths) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. രാമായണ പാരായണം മത്സരത്തിൽ കുമാരി ഗോപിക എസ് നായർ(II BSc Maths) ശ്രീലക്ഷ്മി സി ജി (III BSc Botany) ശ്രീപാർവതി (III BSc Maths) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. ബി ഗോപകുമാർ സമ്മാനദാനം നടത്തി.